ടംപിന്റെ തിരഞ്ഞെടുപ്പ് ആരോപണങ്ങൾ എല്ലാം വെറും തമാശ എന്നു കുറ്റപ്പെടുത്തിയിരുന്നു

JULY 13, 2021, 4:12 PM

റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ ചീഫ് കോൺസൽ ജസ്റ്റിൻ റൈമർ, പാർട്ടി സ്റ്റാഫുകളോട് തിരഞ്ഞെടുപ്പു ക്രമക്കേട് നടന്നു എന്ന വ്യാജപ്രചരണം ട്രംപ് നടത്തുന്നത് ശുദ്ധ അബദ്ധം എന്നു പറഞ്ഞു നിരുത്സാഹപ്പെടുത്തിയിരുന്നു എന്ന് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. മുൻ പ്രസിഡന്റ് ട്രംപിന്റെ വക്കീലന്മാർ കോടതിയിൽ പരാതികളുമായി പോകുന്നത് 'തമാശ' എന്ന് വിശേഷിപ്പിച്ചിരുന്നു ചീഫ് കോൺസൽ. റൂഡി ജിയൂലിയാനിയും, ജെന്നായും ചേർന്ന് കോടതിയിൽ പോകുന്നത് അവസാനം അവർ നാണക്കേട് പുറത്തു വരും എന്ന് പറഞ്ഞിരുന്നു.

2020 തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കോടതികളിൽ കയറി ഇറങ്ങി കൂടുതൽ അപമാനിതാവുകയാണ് ട്രംപ് അനുകൂലികൾ. വോട്ടു ചെയ്ത മില്യൻ കണക്കിന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത് അവർ എന്ന് കോൺസൽ ജസ്റ്റിൻ റൈമർ വ്യക്തമാക്കിയിരുന്നു. ബൈഡൻ വിജയിച്ചു എന്ന് വ്യക്തമായിട്ടും ട്രംപ് അനുകൂലികൾ തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ പരിശ്രമിച്ചത് വലിയ തെറ്റാണ് എന്ന് കോൺസൽ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.

തിരഞ്ഞെടുപ്പിന്റെ ഫലം തിരുത്താൻ ശ്രമിച്ചതും, വോട്ടിങ്ങിൽ ക്രമക്കേട് നടന്നു എന്ന വ്യാജപ്രചരണങ്ങളും ഇനിയും തിരുത്താൻ ട്രംപ് കൂട്ടാക്കിയില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ജനുവരി 6 ലെ കലാപത്തിന് വരെ കാരണമാക്കി. നിരവധി ആളുകൾ കൊല്ലപ്പെട്ടു. ഇലക്ടറൽ കോളേജ് തിരഞ്ഞടുപ്പ് ഫലം അംഗീകരിക്കാൻ കൂടിയപ്പോൾ അത് തടസ്സപ്പെടുത്തിയതും എല്ലാം ഇപ്പോഴും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് ക്ഷീണം ഏല്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam