ഡെമോക്രാറ്റുകളുടെ സ്വാധീനം ന്യൂനപക്ഷങ്ങളിൽ വർദ്ധിപ്പിക്കണം

JUNE 8, 2021, 4:28 PM

ഡെമോക്രാറ്റുകൾക്ക് 2020 ലെ തിരഞ്ഞെടുപ്പിൽ നിർണ്ണായക സീറ്റുകളിൽ അനുകൂലമായതും, പ്രതികൂലമായതും ഏതൊക്കെ എന്ന് വിലയിരുത്തൽ നടന്നു. ഡെമോക്രറ്റുകൾക്ക് പിന്തുണ കുറയുന്നതായി കണ്ടു കറുത്തവരുടെ ഇടയിലും, ഹിസ്പാനിക്ക്, ഏഷ്യൻ അമേരിക്കൻ, എന്നീ വോട്ടർമാരുടെ ഇടയിലും. കൂടുതൽ ബദൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാർ അവരുടെ സ്വാധീനം വർദ്ധിപ്പിക്കും എന്ന്.

73 പേജുകൾ ഉള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ട് 2020 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്നു. മൂന്ന് ഡെമോക്രാറ്റ് അനുഭാവികളായ പ്രസ്ഥാനങ്ങളാണ് റിപ്പോർട്ട് എഴുതിയത്. പല ജനപ്രതിനിധിസഭ അംഗങ്ങളും ചില സെനറ്റ് അംഗങ്ങളും പ്രതീക്ഷിച്ചതു പോലെ വിജയിക്കാൻ കഴിയാതെ പോയത് അവർക്ക് ബൈഡനെ പോലെയുള്ള നയങ്ങൾ അനുകരിക്കാൻ കഴിയാതെ പോയത് കൊണ്ടാണ്. ബൈഡന് കറുത്തവരിലുള്ള സ്വാധീനം, അന്നത്തെ പ്രസിഡന്റ് ട്രംപിനേക്കാൾ കൂടുതലുണ്ടായിരുന്നു, ചില ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർത്ഥികളേക്കാളും മികച്ചത് ആയിരുന്നു.

ബൈഡൻ വിജയിച്ചു എങ്കിലും സെനറ്റ് ഭൂരിപക്ഷം ഉണ്ടായി, വിജയിക്കുമെന്ന് കരുതിയ പല മത്സരങ്ങളിലും പരാജയപ്പെട്ടു പ്രതിനിധിസഭയിൽ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ കഴിഞ്ഞതുമില്ല എന്ന് ഒരു സംഘത്തിന്റെ റിപ്പോർട്ട് വിലയിരുത്തി. സ്പാനിഷ് ഭാഷക്കാരായ വോട്ടർമാർ ഫ്‌ളോറിഡ, ടെക്‌സസ്, എന്നിവിടങ്ങളിൽ കറുത്തവംശജർ നോർത്ത് കരോലിനയിൽ, ഏഷ്യൻ അമേരിക്കൻ വോട്ടർമാർ കാലിഫോർണിയയിൽ, ഒക്കെയും ഡെമോക്രാറ്റുകൾക്ക് തിരിച്ചടി ഉണ്ടായി. കൂടുതൽ ഊന്നൽ കൊടുത്തത് ട്രംപ് വിരുദ്ധ  പ്രചാരണത്തിനാണ്. അല്ലാതെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ഊന്നൽ കൊടുക്കാൻ കഴിഞ്ഞില്ല. ഡെമോക്രാറ്റുകളെ സോഷ്യലിസ്റ്റുകൾ എന്ന് ആക്ഷേപിച്ചു റിപ്പബ്ലിക്കൻ ആക്രമണം നടത്തുന്നതിനെ ചെറുക്കാൻ അവർക്കു കഴിയണം. അല്ലെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ വോട്ടു സ്വാധീനം കുറയ്ക്കും എന്ന് റിപ്പോർട്ട് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam