രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞ: സോണിയയും രാഹുലും പ്രിയങ്കയും പങ്കെടുക്കും

DECEMBER 6, 2023, 11:55 PM

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിനെ കന്നി വിജയത്തിലേക്ക് നയിച്ച തീപ്പൊരി നേതാവ് അനുമുല രേവന്ത് റെഡ്ഡി വ്യാഴാഴ്ച ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് 1.04 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പ്രതികൂല സാഹചര്യങ്ങളില്‍ ലഭിച്ച ഭരണം ഗംഭീര ആഘോഷമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 

കോണ്‍ഗ്രസ് കേന്ദ്ര നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കൊപ്പം പ്രിയങ്ക ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയവരും സന്നിഹിതരാകും. 

രേവന്തിനൊപ്പം ഒരു ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ച് പേര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ കോണ്‍ഗ്രസ് സഭാകക്ഷി നേതാവും പാര്‍ട്ടിയുടെ ദളിത് മുഖവുമായ മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam