ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പുതിയ ചിഹ്നം പുറത്തിറക്കി

APRIL 16, 2024, 4:11 PM

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം പുറത്തിറക്കി. തീപ്പന്തമാണ് പുതിയ ചിഹ്നം. പാര്‍ട്ടി ചിഹ്നത്തെ പ്രമോട്ട് ചെയ്യുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

 മുംബൈയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തും ചേര്‍ന്നാണ് പുതിയ ചിഹ്നം പുറത്തിറക്കിയത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തെ ഔദ്യോഗിക ശിവസേനയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതോടെയാണ്, പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ അമ്ബും വില്ലും ഉദ്ധവ് താക്കറെയ്ക്ക് നഷ്ടമായത്. ഇതേത്തുടര്‍ന്നാണ് പുതിയ ചിഹ്നം തേടാന്‍ പാര്‍ട്ടി നിര്‍ബന്ധമായത്.

vachakam
vachakam
vachakam

കഴിഞ്ഞ വര്‍ഷം നടന്ന അന്ധേരി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ജ്വലിക്കുന്ന പന്തം ചിഹ്നത്തില്‍ മത്സരിച്ചാണ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വിജയം നേടിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ മഹാവികാസ് അഗാഡി സഖ്യത്തിന്റെ പ്രകടന പത്രിക ഉടന്‍ പുറത്തിറക്കുമെന്നും താക്കറെ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam