തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ എംഎല്‍എ പി ബാലചന്ദ്രന്‍. മൈക്ക് ഓപ്പറേറ്ററുടെ മുഖത്ത് നോക്കി തെറി വിളിക്കുന്ന സംസ്‌കാരം വളര്‍ന്ന് വന്നിരിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. മൈക്കിന്റെ സാങ്കേതിക തകരാര്‍ നോക്കാതെയാണ് തെറി വിളിക്കുന്നത്.
ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബുക്കിംഗ് താരിഫില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും പി. ബാലചന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ മൈക്ക് കേടായതും പിന്നീട് ഓപ്പറേറ്റര്‍മാരോട് ചൂടായതും വിവാദമായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ മൈക്ക് വിവാദം ഉള്‍പ്പെടെ തിരിച്ചടിയായിയെന്ന് സിപിഐ വിലയിരുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ എംഎല്‍എയുടെ ഒളിയമ്പ്.
സര്‍ക്കാരും മുന്നണിയും ഒരാളിലേക്കു ചുരുങ്ങിയതിന്റെ അപകടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്