ഞങ്ങളും നേരിട്ടതാണ് ഈ 'ട്രെന്‍ഡ്': ബിജെപിയുടെ തുടര്‍ പരാജയം ട്രെന്‍ഡാണെന്ന് കോണ്‍ഗ്രസ്

JULY 13, 2024, 3:49 PM

ന്യൂഡെല്‍ഹി: 2014 ല്‍ തങ്ങള്‍ അനുഭവിച്ച അതേ തുടര്‍ പരാജയ ട്രെന്‍ഡാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നേരിടുന്നതെന്ന് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പുകളിലെ തകര്‍ച്ചയിലേക്ക് ബിജെപി പ്രവേശിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര അവകാശപ്പെട്ടു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ ബ്ലോക്ക് പാര്‍ട്ടികള്‍ വന്‍ വിജയത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഖേരയുടെ കണക്കുകൂട്ടല്‍. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരംഭിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഒരു പ്രവണതയാണിത്. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പരാജയം തുടരുമെന്നും ഖേര പറഞ്ഞു.

13 നിയമസഭാ മണ്ഡലങ്ങളില്‍ ഈയാഴ്ച ആദ്യം നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ ശനിയാഴ്ച എണ്ണിയപ്പോള്‍, ഇന്ത്യ ബ്ലോക്ക് പാര്‍ട്ടികള്‍ ആറ് അസംബ്ലി സീറ്റുകള്‍ നേടി. നാല് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്. മറ്റൊരു സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam