ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും തമ്മിലുള്ള തുറന്ന പോരിലേക്കെത്തി. എന്‍.ഡി.എ ഘടകകക്ഷിയായ അപ്നാദള്‍-എസ് അധ്യക്ഷയും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ ഉയര്‍ത്തിക്കാട്ടിയ സംവരണ അട്ടിമറി വിഷയം വേറൊരു രൂപത്തില്‍ ഏറ്റെടുത്ത് കേശവ് പ്രസാദ് മൗര്യ രംഗത്തെത്തി.
പാര്‍ട്ടി സംസ്ഥാനഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന ആവശ്യവും ബി.ജെ.പിക്കകത്ത് ശക്തമാവുകയാണ്. സര്‍ക്കാര്‍ ജോലികളില്‍ പട്ടികജാതി-പട്ടികവര്‍ഗ, പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സംവരണക്രമം യോഗ്യരായവരില്ലെന്ന് പറഞ്ഞ് അട്ടിമറിക്കുന്നുവെന്നായിരുന്നു അനുപ്രിയ പട്ടേലിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പിന് ശേഷം കത്തയച്ചത് ചര്‍ച്ചയായിരുന്നു.
ആരോപണം സംസ്ഥാനസര്‍ക്കാരും ഉത്തര്‍പ്രദേശ് പി.എസ്.സി.യും നിഷേധിച്ചെങ്കിലും പുറംജോലി, കരാര്‍ ജോലി എന്നിവയില്‍ സംവരണനയം പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപിച്ച് സംസ്ഥാന ഉപമുഖ്യമന്ത്രി തന്നെ രംഗത്തെത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയീനി യോഗി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്