വഖഫ് നിയമം: 31 അംഗ പാര്‍ലമെന്ററി സമിതി രൂപീകരിച്ചു

AUGUST 9, 2024, 6:33 PM

ന്യൂഡെല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച ആശങ്കകളെത്തുടര്‍ന്ന് വിവാദമായ വഖഫ് (ഭേദഗതി) ബില്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തു. 31 അംഗങ്ങളെ പാനലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രമേയം ലോക്‌സഭ വെള്ളിയാഴ്ച അംഗീകരിച്ചു.

പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച പ്രമേയമനുസരിച്ച്, വഖഫ് (ഭേദഗതി) ബില്‍ 2024 പരിശോധിക്കുന്നതിനുള്ള സംയുക്ത സമിതിയില്‍ ലോക്സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് 10 അംഗങ്ങളും ഉണ്ടായിരിക്കും. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സമിതിയിലെ ലോക്‌സഭാ അംഗങ്ങളില്‍ 8 ബിജെപി അംഗങ്ങളടക്കം 12 പേര്‍ ഭരണപക്ഷത്തു നിന്നാണ്. ബിജെപിയില്‍ നിന്ന് ജഗദാംബിക പാല്‍, നിഷികാന്ത് ദുബെ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്സ്വാള്‍, ദിലീപ് സൈകിയ, അഭികിത് ഗംഗോപാധ്യായ, ഡി കെ അരുണ എന്നിവരാണ് സമിതിയിലുള്ളത്. ഗൗരവ് ഗൊഗോയ്, ഇമ്രാന്‍ മസൂദ്, മുഹമ്മദ് ജാവേദ് എന്നിവരാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍. മൗലാന മൊഹിബുള്ള (എസ്പി), കല്യാണ്‍ ബാനര്‍ജി (ടിഎംസി), എ രാജ (ഡിഎംകെ), ലവു ശ്രീകൃഷ്ണ ദേവരായലു (ടിഡിപി), ദിലേശ്വര്‍ കമൈത് (ജെഡിയു), അരവിന്ദ് സാവന്ത് (ശിവസേന - യുബിടി), സുരേഷ് മഹാരെ (എന്‍സിപി-ശരദ് പവാര്‍), നരേഷ് മാസ്‌കെ (ശിവസേന), അരുണ്‍ ഭാരതി (ലോക് ജനശക്തി പാര്‍ട്ടി-രാം വിലാസ്), അസദുദ്ദീന്‍ ഒവൈസി (എഐഎംഐഎം) എന്നിവരും സമതിയിലുണ്ട്. 

vachakam
vachakam
vachakam

വിവാദമായ ബില്‍ വ്യാഴാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുകയും എതിര്‍പ്പിന് കാരണമായതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ സംയുക്ത പാര്‍ലമെന്ററി പാനലിന് അയയ്ക്കുകയും ചെയ്തിരുന്നു.

വഖഫ് ബില്ലിലെ നിര്‍ദിഷ്ട ഭേദഗതികള്‍ പള്ളികളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, ബില്ലിനെ മുസ്ലീം സമുദായത്തിനെതിരായ നടപടിയായും ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമായും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam