തിരുവിതാംകൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ബിജെപി നേതാവ് എം.എസ്. കുമാറിൻ്റെ മൊഴി രേഖപ്പെടുത്തും

SEPTEMBER 10, 2024, 10:54 AM

തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ബിജെപി നേതാവ് എം.എസ്. കുമാറിൻ്റെ മൊഴിയെടുക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ സഹകരണ വകുപ്പ് പൊലീസിന് കൈമാറി. രേഖകൾ പരിശോധിച്ച ശേഷമാകും മൊഴിയെടുക്കുക.

ബിജെപി നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 93 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന് ലഭിച്ച പരാതി. എന്നാൽ സഹകരണ വകുപ്പ് രജിസ്ട്രാറുടെ കണ്ടെത്തലിൽ 32 കോടിയുടേതാണ് തട്ടിപ്പ്. മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി വായ്പ അനുവദിച്ചതിലുൾപ്പെടെ ക്രമക്കേട് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

2003 ൽ സഹകരണ സംഘം സ്ഥാപിതമായതു മുതൽ ബിജെപി വക്താവായിരുന്ന എം.എസ്. കുമാറായിരുന്നു പ്രസിഡൻ്റ് സ്ഥാനത്ത്. നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ് ബാങ്ക്. എം.എസ്. കുമാർ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളാണ് പ്രതിസ്ഥാനത്തുള്ളത്.

ഏത് കാലയളവിലാണ് മൂല്യശോഷണം സംഭവിച്ചത് എന്നതിൽ കൃത്യമായ വിവരം പൊലീസ് സഹകരണ വകുപ്പിനോട് തേടിയിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനൃ ആരംഭിച്ചിട്ടുണ്ട്.ഇതിനു ശേഷം എം.എസ് കുമാർ ഉൾപ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam