പൾസർ സുനിക്ക് ജാമ്യം നൽകിയത് ഏഴരവർഷത്തിനുശേഷം:  വിചാരണ കോടതിക്ക് സുപ്രീം കോടതിയുടെ  രൂക്ഷ വിമർശനം

SEPTEMBER 17, 2024, 11:38 AM

ദില്ലി: നടിയെ ആക്രമിച്ചകേസിൽ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം ലഭിച്ചത് ഏഴരവർഷത്തിനുശേഷം.  ജാമ്യം നൽകികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയിൽ വിചാരണ കോടതിക്ക് രൂക്ഷ വിമർശനവും നേരിടേണ്ടി വന്നു. 

വിചാരണ ഇങ്ങനെ നീളുന്നത് എന്തുകൊണ്ടാണെന്ന് വിചാരണ കോടതിയെ വിമർശിച്ചുകൊണ്ട് സുപ്രീം കോടതി ചോദിച്ചു. ഇതെന്ത് വിചാരണ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് ജാമ്യം

vachakam
vachakam
vachakam

ഒരാൾ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. കടുത്ത ഉപാധികൾക്കായി സംസ്ഥാനത്തിന് വാദിക്കാം. എന്നാൽ, വിചാരണ ഇത്രയും വൈകുന്നത് അംഗീകരിക്കാനാകില്ല.

 പൊലീസ് ഉദ്യോഗസ്ഥൻറെ ക്രോസ് വിസ്താരം മാത്രം 1800 പേജുണ്ടെന്നും  കോടതി നിരീക്ഷിച്ചു. 261 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു. പൾസർ സുനിയിൽ നിന്ന് 25000 രൂപ ചിലവ് ഈടാക്കിയ ഹൈക്കോടതി നടപടി ഒഴിവാക്കാമായിരുന്നു. തൽക്കാലം ഇതിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam