വിവാഹിതരായ പുരുഷൻമാർക്കിടയിലെ ആത്മഹത്യകളുടെ എണ്ണം കൂടുതലാണെന്ന് കണക്കുകൾ

SEPTEMBER 17, 2024, 10:59 AM

 തിരുവനന്തപുരം:  കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിലധികവും പുരുഷന്മാരാണെന്ന് റിപ്പോർട്ട്. അത്മഹത്യ ചെയ്തവരിൽ 56% പേരും 45 വയസ്സിനു മുകളിലുള്ളവണ്. അവരിൽ 76.6% പേരും വിവാഹിതരായിരുന്നു.

സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.  വിവാഹിതരായ പുരുഷൻമാർക്കിടയിലെ ആത്മഹത്യകളുടെ എണ്ണം കൂടുതലാണെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. 

കുടുംബപ്രാരബ്ധങ്ങളും കുടുംബ പ്രശ്‌നങ്ങളും ഈ പ്രായത്തിനുള്ളില്‍ വരുന്നവരില്‍ ഏറെ സമ്മര്‍ദം ചെലുത്തുന്നുണ്ട്. സാമ്പത്തിക അസ്ഥിരതയാണ് പുരുഷന്മമാരിലെ ആത്മഹത്യയുടെ മറ്റൊരു പ്രധാന കാരണം. ജീവനൊടുക്കിയവരില്‍ 37.2 ശതമാനം ദിവസവേതനക്കാരും 19.9 ശതമാനം തൊഴില്‍രഹിതരുമായിരുന്നു.

vachakam
vachakam
vachakam

 നാല്‍പത്തിയഞ്ച് പിന്നിട്ട പുരുഷന്‍മാര്‍ നേരിടുന്ന മാനസിക- ശാരീരിക ബുദ്ധിമുട്ടുകളുടെ പ്രതിഫലനം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകളെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് രാജ്യത്തെ ശരാശരിയേക്കാൾ വളരെ ഉയർന്നുനിൽക്കുന്നുവെന്നാണ് സർക്കാർ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ദേശീയതലത്തിലെ കണക്കുകൾ പ്രകാരം 2022ൽ ലക്ഷത്തിൽ 13 ആണ് ആത്മഹത്യാ നിരക്ക്. കേരളത്തിൽ ഇത് 28.81 ആണെന്നത് സാഹചര്യത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.

ജില്ലകൾ തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൾ 2021ന് ശേഷം ഏറ്റവും കൂടുതൽ ആത്മഹത്യകൾ സ്ഥിരമായി രേഖപ്പെടുത്തിയിട്ടുള്ളത് തിരുവനന്തപുരത്താണ്. വയനാടും കാസർഗോഡുമാണ് ഏറ്റവും കുറവ് ആത്മഹത്യകൾ രേഖപ്പെടുത്തിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam