ഡിപ്പോകള്‍ക്ക് 4.6 ശതമാനം പ്രവര്‍ത്തന ലാഭം; കെ.എസ്.ആര്‍.ടി.സി പച്ചപിടിക്കുന്നു 

SEPTEMBER 17, 2024, 8:56 AM

തൃശൂർ: കെ.എസ്.ആർ.ടി.സി. ഡിപ്പോകൾക്ക് 4.6 ശതമാനം പ്രവർത്തന ലാഭത്തിൻ്റെ വകുപ്പുതല റിപ്പോർട്ട്. ഈ കണക്കുകൾ ടിക്കറ്റ് വരുമാനം മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ പ്രവർത്തന ലാഭം 4.6 ശതമാനമാണ്. ടിക്കറ്റ് ഇതര വരുമാനം കൂടി ഉൾപ്പെടുത്തിയാൽ ലാഭവിഹിതം കൂടും.

ദക്ഷിണ മേഖലയാണ് ലാഭ ശതമാനത്തിൽ മുന്നിൽ. 7.6 ശതമാനം (2.67 കോടി രൂപ). മധ്യമേഖല- 2.6 (0.76 കോടി രൂപ), വടക്കൻ മേഖല -2.7 (0.63 കോടി രൂപ). 70 യൂണിറ്റുകൾ ലാഭത്തിലും 23 യൂണിറ്റുകൾ നഷ്ടത്തിലുമാണ്. 19 യൂണിറ്റുകൾ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് മാറി. ലാഭത്തിലായിരുന്ന ചെങ്ങന്നൂർ യൂണിറ്റ് നഷ്ടത്തിലേക്ക് നീങ്ങിയെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

കൊടുങ്ങല്ലൂർ യൂണിറ്റ് കഴിഞ്ഞ മാസത്തെക്കാള്‍ പ്രവർത്തനനഷ്ടം കൂടിയവയുടെ പട്ടികയിലായി. പൂവാർ(0.3), വെള്ളറട(0.6), കാട്ടാക്കട(0.8), സിറ്റി(0.8), കണിയാപുരം(0.5), പത്തനംതിട്ട(1.0) എന്നീ യൂണിറ്റുകളാണ് പ്രവർത്തനലാഭം കുറഞ്ഞത്. 

ചാലക്കുടി, മാവേലിക്കര, പൊന്നാനി, തൊട്ടില്‍പാലം, ചിറ്റൂർ, എറണാകുളം, തിരുവനന്തപുരം സെൻട്രല്‍,കൂത്താട്ടുകളം, വടക്കാഞ്ചേരി, കായംകുളം, കോട്ടയം, ആലപ്പുഴ, കാസർകോട്, വൈക്കം, ചങ്ങനാശ്ശേരി, താമരശ്ശേരി, റാന്നി,മല്ലപ്പള്ളി എന്നീ ഡിപ്പോകൾ ലാഭത്തിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam