'പുതിയ കാർ വാങ്ങിയിട്ട് ഒരാഴ്ച്ച മാത്രം'; അമിതവേഗത്തിലെത്തിയ കാർ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ചു  തീപിടിച്ചു 

SEPTEMBER 17, 2024, 12:59 PM

ചെങ്ങന്നൂര്‍: അമിതവേഗത്തിലെത്തിയ കാർ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ചതിനെത്തുടർന്ന് തീപിടിച്ചതായി റിപ്പോർട്ട്. തിരുവോണദിനത്തിൽ കല്ലിശ്ശേരി-കുത്തിയതോട് റോഡിൽ പള്ളത്തുപ്പടിക്കു സമീപമാണ് അപകടം ഉണ്ടായത്. 

വനവാതുക്കര കരമനച്ചേരിൽ മണിക്കുട്ടന്റെ വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന കാറിലാണ് ഇടിച്ചുകയറിയത്. തിരുവൻവണ്ടൂർ വനവാതുക്കര മാലിയിൽ പടിഞ്ഞാറേതിൽ എബ്രഹാം മാത്യു ഓടിച്ചിരുന്ന കാറാണ് കത്തിയത്. അതേസമയം അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 

അപകടത്തിൽ മണിക്കുട്ടന്റെ വീടിന്റെ മതിലും തകർത്തു. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന പുതിയ കാർ ഷെഡ്ഡിൽനിന്നു മുന്നിലേക്ക് ഉരുണ്ടുപോയതിനാലാണ് വലിയ രീതിയിലുള്ള അപകടമൊഴിവായത്. ഇടിച്ച കാറിൽനിന്ന് തീയും പുകയും ഉയരുകയും അൽപസമയത്തിനുള്ളിൽ തീയാളിപ്പടരുകയുമായിരുന്നു. ഇവരുടെ സമയോചിത ഇടപെടൽമൂലം വീട്ടിലേക്കു തീപടർന്നില്ല. ഒരാഴ്ച മുൻപാണ് മണിക്കുട്ടൻ പുതിയ കാർ വാങ്ങിയത്. ചെങ്ങന്നൂർ പൊലീസും സ്ഥലത്തെത്തി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam