അസാധാരണ നീക്കവുമായി എംകെ രാജു; പരിപാടികളിൽ പങ്കെടുപ്പിക്കാൻ നേതാക്കൾക്ക് വക്കീൽ നോട്ടീസ്

SEPTEMBER 17, 2024, 8:47 AM

കോട്ടയം: പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കാത്തതിനെതിരെ കോട്ടയം ചങ്ങനാശേരിയിലെ കർഷക കോൺഗ്രസ് നേതാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിന് വക്കീൽ നോട്ടീസ് അയച്ചു. 

പാർട്ടി വേദികളിൽ നിന്ന് സസ് പെൻഡ് ചെയ്തതിനെതിരെ കെപിസിസി അധ്യക്ഷന് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കർഷക കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം എംകെ രാജു നിയമപോരാട്ടത്തിനൊരുങ്ങുന്നത്. 

കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി ചങ്ങനാശ്ശേരിയിലെ കോൺഗ്രസ് സംഘടന പ്രവർത്തനത്തിൽ സജീവമാണ് എംകെ രാജു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും തൃക്കൊടിത്താനം പഞ്ചാത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ചങ്ങനാശ്ശേരിയിലെ പാ‍ർട്ടി പരിപാടികൾ ഒന്നും നേതൃത്വം അറിയിക്കുന്നില്ലെന്നാണ് എംകെ രാജുവിന്‍റെ പരാതി. യാതൊരു തരത്തിലുള്ള പാ‍ർട്ടി അച്ചടക്ക നടപടികൾ ഇല്ലാതിരുന്നിട്ടും സ്വന്തം ബൂത്ത് കമ്മിറ്റിക്ക് പോലും വിളിക്കാറില്ല.

സംഘടന നേതൃത്വത്തിലേക്ക് പുതിയതായി എത്തിയ ചിലരാണ് അപ്രഖ്യാപിത വിലക്കിന് പിന്നിലെന്നാണ് രാജു പറയുന്നത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെഎ ജോസഫിനും തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് തോമസ് സേവ്യറിനുമാണ് വക്കീൽ നോട്ടീസ് അയച്ചത്. എന്നാൽ രാജു ഉന്നയിച്ച ആരോപണങ്ങളോട് ബ്ലോക്ക് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam