കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി രംഗത്ത്. സർക്കാർ എന്ത് നടപടിയെടുത്തുവെന്നും നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും ആണ് കോടതി വ്യക്തമാക്കിയത്.
അതേസമയം സർക്കാർ എന്തുചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ മറുപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടിയെടുത്തോയെന്നും കോടതി ചോദിച്ചു.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുടെ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്