ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ആം ആദ്മി പാര്‍ട്ടി കിസാന്‍ വിംഗ് അധ്യക്ഷന്‍ തര്‍ലോചന്‍ സിംഗ് ആണ് തിങ്കളാഴ്ച വൈകിട്ട് 6.45 ഓടെ കൊല്ലപ്പെട്ടത്. തര്‍ലോചന്‍ സിംഗ് കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇകോലഹ ഗ്രാമത്തില്‍ വച്ചാണ് സംഭവം ഉണ്ടായത്.
ഇരുചക്ര വാഹനത്തിലെത്തിയ അക്രമി പെട്ടന്ന് ആം ആദ്മി നേതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ് കിടന്ന തര്‍ലോചന്‍ സിംഗിനെ അദ്ദേഹത്തിന്‍റെ മകനും നാട്ടുകാരും ചേർന്ന് ആശുപത്രിയിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തർലോചന്റെ തലയിലുൾപ്പടെ മൂന്ന് വെടിയുണ്ടകൾ തറച്ച് കയറിയിട്ടുണ്ട്.
അതേസമയം പിതാവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് തർലോചന്റെ മകൻ ഹര്‍പ്രീത് ആരോപിക്കുന്നത്. അതേസമയം കേസിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്