വിഷ്ണുജിത്ത് കുനൂരിൽ?  ഫോണ്‍ ഒരു തവണ സ്വിച്ച്‌ ഓണായി

SEPTEMBER 10, 2024, 11:28 AM

മലപ്പുറം: പള്ളിപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിന്‍റെ ഫോണ്‍ ഒരു തവണ സ്വിച്ച്‌ ഓണായി. തമിഴ്‌നാട്ടിലെ കുനൂര്‍ ആണ് അവസാന ലൊക്കേഷന്‍.

ഇവിടം കേന്ദ്രീകരിച്ച്‌ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.തിങ്കളാഴ്ച രാത്രി എട്ടിന് വിളിച്ചപ്പോള്‍ ഫോണ്‍ ഓണായതായി വിഷ്ണുജിത്തിന്‍റെ സുഹൃത്ത് ശരത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

ആറ് ദിവസം മുമ്ബാണ് വിഷ്ണുജിത്തിനെ കാണാതായത്. കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹ നിശ്ചയം നടക്കാനിരുന്നത്. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോയതാണ് വിഷ്ണുജിത്ത്.

vachakam
vachakam
vachakam

ഇവിടെയെത്തി സുഹൃത്തിന്‍റെ പക്കല്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങി തിരികെ മടങ്ങുമ്ബോഴാണ് കാണാതായത്. പിന്നീട് പല തവണ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്‌ ഓഫായിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഫോണ്‍ ഓണായതോടെ ഇവിടം കേന്ദ്രീകരിച്ച്‌ തിരച്ചില്‍ തുടരും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam