ന്യൂഡല്‍ഹി: ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ പകരക്കാരനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ച് ബി.ജെ.പി. ഏതാനും ആഴ്ചകള്‍ക്കകം ബി.ജെ.പിയെ നയിക്കാന്‍ പുതിയ വര്‍ക്കിങ് പ്രസിഡന്റ് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പാര്‍ട്ടി അധ്യക്ഷന്റെ ഉത്തരവാദിത്തങ്ങള്‍ താല്‍ക്കാലികമായി നിര്‍വഹിക്കാനെത്തുന്നയാളെ ഓഗസ്റ്റ് അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അത് ചിലപ്പോള്‍ അപ്രതീക്ഷിത മുഖമാകാനിടയുണ്ടെന്നും ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. ജെ.പി നഡ്ഡയുടെ കാലാവധി കഴിഞ്ഞ ജൂണില്‍ അവസാനിച്ചിരുന്നു. മൂന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ വകുപ്പ് കൂടി നല്‍കിയതോടെ നഡ്ഡ സ്ഥാനത്ത് നിന്നും മാറുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ പുതിയ പ്രസിഡന്റിനെ നിയമിക്കുംവരെ അദ്ദേഹത്തിന് പ്രസിഡന്റ് പദവിയില്‍ തുടരാമെന്ന് കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ നിര്‍വാഹക സമിതിയില്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. ആരോഗ്യം സുപ്രധാന വകുപ്പ് കൂടിയായതിനാലാണ് നഡ്ഡയ്ക്ക് സഹായിയായി വര്‍ക്കിങ് പ്രസിഡന്റിനെ വയ്ക്കാന്‍ ഇപ്പോള്‍ നീക്കം നടക്കുന്നത്.
2025 ജനുവരിക്ക് മുന്‍പായി പുതിയ ബി.ജെ.പി അധ്യക്ഷനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത കുറവാണ്. ഇതിനാലാണ് വര്‍ക്കിങ് പ്രസിഡന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്