'നൂറ് കൊണ്ടുവരൂ, സര്‍ക്കാരുണ്ടാക്കൂ'; ബിജെപി ചേരിപ്പോരിനിടെ 'മണ്‍സൂണ്‍ ഓഫര്‍' പ്രഖ്യാപിച്ച് അഖിലേഷ്

JULY 18, 2024, 3:44 PM

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്കുള്ളിലെ കനത്ത ചേരിപ്പോരുകള്‍ക്കിടയില്‍ 'മണ്‍സൂണ്‍ ഓഫര്‍' പ്രഖ്യാപനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'മണ്‍സൂണ്‍ ഓഫര്‍: നൂറ് കൊണ്ടുവരൂ, സര്‍ക്കാര്‍ രൂപീകരിക്കൂ' എന്നായിരുന്നു ഹിന്ദിയിലുള്ള അഖിലേഷിന്റെ പോസ്റ്റ്.

നേരത്തെയും അഖിലേഷ് ബിജെപി നേതാക്കള്‍ക്ക് മുന്നില്‍ ഇത്തരം 'ഓഫര്‍' വെച്ചിരുന്നു. 2022-ല്‍ കേശവ് പ്രസാദ് മൗര്യയേയും ബ്രജേഷ് പതകിനേയും ലക്ഷ്യംവെച്ച് 100 എംഎല്‍എമാരെ കൊണ്ടുവന്നാല്‍ മുഖ്യമന്ത്രിയാകാം എന്ന് അഖിലേഷ് പ്രസ്താവന നടത്തിയിരുന്നു. 403 അംഗ യുപി നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 283 എംഎല്‍എമാരുണ്ട്. ഇന്ത്യ മുന്നണിക്ക് 107 എംഎല്‍എമാരേ ഉള്ളൂ. യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും തമ്മിലുള്ള ഭിന്നത ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് മറനീക്കി പുറത്തുവന്നത്.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി പാര്‍ട്ടിയധ്യക്ഷന്‍ ജെ.പി. നഡ്ഡയെ കണ്ടത് നേതൃമാറ്റത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെ യോഗി ആദിത്യനാഥ് ഗവര്‍ണറേയും കണ്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam