ഒഡീഷ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ട് ഖാര്‍ഗെ

JULY 21, 2024, 6:34 PM

ന്യൂഡല്‍ഹി: ഒഡീഷ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പിരിച്ചുവിട്ടു.

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിയെ തുടർന്നാണ് നടപടി.സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയും ജില്ലാ, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളും പോഷക സംഘടനകളും വിവിധ സെല്ലുകളുമെല്ലാം പിരിച്ചുവിട്ടു.

പുതിയ ഡി.സി.സി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നത് വരെ നിലവിലുള്ള പ്രസിഡന്റുമാർ തുടരും. ശരത് പട്‌നായിക് ആയിരുന്നു പിരിച്ചുവിട്ട പി.സി.സിയുടെ അധ്യക്ഷൻ.

vachakam
vachakam
vachakam

ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ 147 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 14 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.

78 സീറ്റ് നേടി ബി.ജെ.പി കാല്‍ നൂറ്റാണ്ടിലധികമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.ഡിയില്‍ നിന്ന് ഭരണം പിടിച്ചെടുത്തിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam