പി.ആര്‍. ശ്രീജേഷ്  ജൂനിയര്‍ ഹോക്കി ടീമിന്‍റെ പരിശീലകനാകും

AUGUST 9, 2024, 4:31 PM

പാരിസ്: ഒളിമ്ബിക്സിലെ വെങ്കല നേട്ടത്തോടെ വിരമിച്ച ഇന്ത്യൻ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിനെ ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു.

ഹോക്കി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. പരിശീലകനാവാനുള്ള ആഗ്രഹം നേരത്തെ ശ്രീജേഷ് വ്യക്തമാക്കിയിരുന്നു.

'ഇതിഹാസം മറ്റൊരു ഐതിഹാസിക ചുവടിലേക്ക്. പുരുഷ ജൂനിയര്‍ ഹോക്കി ടീമിന്‍റെ മുഖ്യ പരിശീലകനായി പി.ആര്‍. ശ്രീജേഷിനെ നിയമിച്ചിരിക്കുന്നു. കളി മുതല്‍ പരിശീലനംവരെ നിങ്ങള്‍ എല്ലാ യുവാക്കളെയും പ്രചോദിപ്പിക്കുന്നത് തുടരുന്നു. താങ്കളുടെ പരിശീലന മികവ് കാണാൻ ആഗ്രഹിക്കുന്നു..' എന്നാണ് ഹോക്കി ഇന്ത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

vachakam
vachakam
vachakam

പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ആവശ്യപ്പെടും. നേരത്തെ, ഇന്ത്യന്‍ ശ്രീജേഷ് ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ സഹപരിശീലകനാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam