അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ മൊയീൻ അലി

SEPTEMBER 8, 2024, 2:25 PM

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഇംഗ്ലീഷ് ഓള്‍റൗണ്ടർ മൊയീൻ അലി. ഓസ്ട്രേലിയയ്ക്കെതിരേ സ്വന്തം നാട്ടില്‍ ഈ മാസം തുടങ്ങുന്ന ട്വന്‍റി 20 പരമ്ബരയ്ക്കുള്ള ടീമില്‍ മൊയീൻ ഇടംപിടിച്ചിരുന്നില്ല.

"ഞാൻ എന്‍റെ ഭാഗം ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇംഗ്ലണ്ടിന് വേണ്ടി കളിച്ചതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം. ഞാൻ വിരമിക്കുന്നത് എന്നെക്കൊണ്ട് സാധിക്കില്ലെന്ന് തോന്നുന്നത് കൊണ്ടല്ല, എനിക്ക് ഇപ്പോഴും കളിക്കാൻ സാധിക്കുമെന്നാണ് എന്‍റെ വിശ്വാസം. എന്നാല്‍, ടീമിന് വലിയ മാറ്റങ്ങളിലേക്ക് പോകാനുള്ള സമയമായി'- മൊയീൻ അലി പറഞ്ഞു.

2014ല്‍ ടെസ്റ്റില്‍ ശ്രീലങ്കക്കെതിരേയാണ് മൊയീന്‍ അലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്നത്. അതേവർഷം വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് ഏകദിനഅരങ്ങേറ്റം. ഇംഗ്ലീഷ് കുപ്പായത്തില്‍ 68 ടെസ്റ്റുകളും 138 ഏകദിനങ്ങളും 92 ട്വന്‍റി20 മത്സരങ്ങളും കളിച്ച മൊയീൻ അലി മൂന്ന് ഫോർമാറ്റുകളിലുമായി 6,678 റണ്‍സാണ് അടിച്ചുകൂട്ടിയത്.

vachakam
vachakam
vachakam

എട്ടു സെഞ്ചുറികളും 28 അർധ സെഞ്ചുറികളും 366 വിക്കറ്റുകളും താരം സ്വന്തം പേരിലാക്കി.ടെസ്റ്റില്‍ 3,094 റണ്‍സും 204 വിക്കറ്റുകളും, ഏകദിനത്തില്‍ 2,355 റണ്‍സും 111 വിക്കറ്റുകളും, ട്വന്‍റി20യില്‍ 1,229 റണ്‍സും 51 വിക്കറ്റുകളും നേടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam