യുഎസ് ഓപ്പണ്‍ കിരീടം ചൂടി യാനിക് സിന്നർ

SEPTEMBER 9, 2024, 6:24 AM

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്. ഫൈനൽ മത്സരത്തിൽ യു.എസിന്റെ ടെയ്‍ലർ ഫ്രിറ്റ്സ‍ിനെ പരാജയപ്പെടുത്തിയാണ് സിന്നർ കിരീടം സ്വന്തമാക്കിയത്. സ്കോർ: (6–3,6–4, 7–5). 

ഈ വർഷത്തിൽ തന്നെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും താരം വിജയിച്ചിരുന്നു. ആവേശം നിറഞ്ഞ ഫൈനലിൽ ആദ്യസെറ്റ് 6–3ന് സിന്നർ സ്വന്തമാക്കി.

പിന്നീട്, മത്സരം കടുത്തെങ്കിലും 6–4ന് രണ്ടാംസെറ്റും ഇറ്റാലിയൻ താരം തന്നെ പിടിച്ചെടുത്തു. മൂന്നാം സെറ്റിൽ ഒരുഘട്ടത്തിൽ ഫ്രിറ്റ്സ് മുന്നിലെത്തി.

vachakam
vachakam
vachakam

  എന്നാൽ, ലോക ഒന്നാംനമ്പർ താരത്തിൽ നിന്നും സെറ്റ് പിടിച്ചെടുക്കാൻ ഫ്രിറ്റ്സിനായില്ല. ഇതോടെ, 7-5 സ്കോറോടെ മൂന്നാംസെറ്റും യുഎസ് ഓപ്പൺ കിരീടവും സിന്നറിന് സ്വന്തം.

നേരത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിലെ പുരുഷ സിംഗിള്‍സ് ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ തോല്‍പ്പിച്ചായിരുന്നു സിന്ന‍ർ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞത്.


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam