ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും. കേന്ദ്ര ബജറ്റില്‍ അവഗണന നേരിട്ടുവെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം. ചൊവ്വാഴ്ച കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് അങ്ങേയറ്റം വിവേചനപരമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ബജറ്റെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വിളിച്ചുചേര്‍ത്ത യോഗമാണ് നിലവില്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. 'ഈ സര്‍ക്കാരിന്റെ നിലപാട് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്തരമൊരു ഭരണകൂടത്തിന്റെ വിവേചനപരമായ വശങ്ങള്‍ മറയ്ക്കുന്നതിന് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു പരിപാടിയില്‍ തങ്ങള്‍ പങ്കെടുക്കില്ല', വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.
ബജറ്റ് അവഗണനയില്‍ പ്രതിഷേധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരായ പ്രതിഷേധമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച ഡി.എം.കെ എം.പിമാര്‍ വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്