വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഒളിംപിക്‌സ് സമാപിക്കും മുന്‍പ് തീരുമാനമുണ്ടാവുമെന്ന് സിഎഎസ്

AUGUST 9, 2024, 6:05 PM

പാരീസ്: പാരീസ് ഒളിമ്പിക്സിലെ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ പോരാട്ടത്തിന് തൊട്ടുമുമ്പ് ഭാരക്കൂടുതല്‍ മൂലം അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ (സിഎഎസ്) തീരുമാനം ഒളിംപിക്‌സ് സമാപിക്കുന്നതിന് മുന്‍പ് ഉണ്ടാകുമെന്ന് സംഘടന വ്യക്തമാക്കി. വിഷയം ആര്‍ബിട്രേറ്ററായ ഡോ. അന്നബെല്ലെ ബെന്നറ്റിന് വിട്ടിരിക്കുകയാണ്. ബെന്നറ്റ് കക്ഷികളുമായി വാദം കേള്‍ക്കുമെന്നും തീരുമാനം ഒളിമ്പിക് ഗെയിംസ് അവസാനിക്കുന്നതിന് മുമ്പ് പുറപ്പെടുവിക്കുമെന്നും സിഎഎസ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

അപ്പീല്‍ സ്വീകരിച്ചതോടെ വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക് വെള്ളി മെഡല്‍ പ്രതീക്ഷ സജീവമായി തുടരുകയാണ്. അയോഗ്യതയെത്തുടര്‍ന്ന്, തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷ് അതിവേഗം സിഎഎസിന് അപ്പീല്‍ നല്‍കുകയായിരുന്നു.

വിനേഷിന്റെ അപ്പീല്‍ പരിഗണിച്ച് ഒളിംപിക് സ്വര്‍ണ്ണ മെഡല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും സംയുക്തമായി വെള്ളി മെഡല്‍ നല്‍കാനുള്ള സാധ്യതയെക്കുറിച്ച്  വാദം കേള്‍ക്കാന്‍ സംഘടന സമ്മതിക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam