ലക്‌നൗ: ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉളളത്. കാരണങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് പാര്‍ട്ടി അധ്യക്ഷന്‍ 40,000 പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് യു.പി ബിജെപി അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരിയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്.
ഇന്നലെ കേന്ദ്ര നേതൃത്വത്തെ കണ്ടതിനു് ശേഷമാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര മന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡയുമായി മൗര്യ ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ നഡ്ഡ യു.പി ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദര്‍ ചൗദരിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്