മഹാരാഷ്ട്ര എംഎല്‍സി തെരഞ്ഞെടുപ്പില്‍ 11 ല്‍ 9 സീറ്റുകള്‍ നേടി ബിജെപി സഖ്യം

JULY 13, 2024, 1:06 AM

മുംബൈ: മഹാരാഷ്ട്രയിലെ 11 കൗണ്‍സില്‍ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ബിജെപി സഖ്യം. ബിജെപി, ശിവസേന (ഏകനാഥ് ഷിന്‍ഡെ), എന്‍സിപി (അജിത് പവാര്‍) എന്നിവരടങ്ങുന്ന ഭരണകക്ഷിയായ മഹായുതി സഖ്യം മത്സരിച്ച 9 സീറ്റുകളും നേടി.

പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയില്‍ (എംവിഎ), ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി മിലിന്ദ് നര്‍വേക്കര്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രദ്ന്യ സതവ് എന്നിവര്‍ മാത്രമാണ് വിജയിച്ചത്. 

ബിജെപി അഞ്ച് സീറ്റുകള്‍ നേടിയപ്പോള്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍സിപി) രണ്ട് വീതം സീറ്റുകള്‍ നേടി.

vachakam
vachakam
vachakam

നിയമസഭയിലെ നിലവിലെ 274 അംഗങ്ങളാണ് എംഎല്‍സികളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തത്. സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലെ 11 സീറ്റുകളിലേക്ക് ആകെ 12 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ബിജെപിയുടെ പങ്കജ മുണ്ടെ, പരിണയ് ഫൂകെ, അമിത് ഗോര്‍ഖെ, യോഗേഷ് തിലേക്കര്‍, സദാഭവ് ഖോട്ട് എന്നിവര്‍ വിജയിച്ചു. മുണ്ടെ, ഫുകെ, തിലേകര്‍ എന്നിവര്‍ 26 വോട്ടുകള്‍ വീതം നേടിയാണ് വിജയം നേടിയത്. കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ 23 വോട്ടുകളാണ് വേണ്ടത്. 

അജിത് പവാറിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള രണ്ട് എംഎല്‍സിമാര്‍ - രാജേഷ് വിതേകര്‍, ശിവാജിറാവു ഗാര്‍ജെ എന്നിവരും തിരഞ്ഞെടുപ്പില്‍ വിജയിച്ചു, ഷിന്‍ഡെ സേന നേതാവ് ഭാവന ഗാവ്ലിയും അനായാസം വിജയിച്ചു.

vachakam
vachakam
vachakam

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി (എസ്പി) പിന്തുണച്ച പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പിഡബ്ല്യുപി) സ്ഥാനാര്‍ഥി ജയന്ത് പാട്ടീല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam