പ്രതിപക്ഷം വികസന വിരോധികള്‍; വ്യാജ പ്രചരണം നടത്തുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

JULY 13, 2024, 8:38 PM

മുംബൈ: വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രതിപക്ഷം വികസനത്തിന്റെയും നിക്ഷേപത്തിന്റെയും തൊഴിലിന്റെയും ശത്രുക്കളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടല്‍ സേതു പാലത്തിന് വിള്ളലുകള്‍ ഉണ്ടായെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. 

മുംബൈയിലെ ജീവിതനിലവാരം മികച്ചതാക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുമാണ് തീരദേശ പാതയും അടല്‍ സേതുവും പൂര്‍ത്തിയാക്കിയത്. എന്നാല്‍ അടല്‍ സേതുവിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രതിപക്ഷം പ്രചരിപ്പിച്ചു. നിര്‍മാണം തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തി, പക്ഷേ എല്ലാവര്‍ക്കും അതിന്റെ പ്രയോജനം ഇന്ന് ലഭിക്കുന്നുണ്ടെന്നും മുംബൈയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.  

അടുത്തിടെ പുറത്തുവന്ന ആര്‍ബിഐ റിപ്പോര്‍ട്ട് കഴിഞ്ഞ 3-4 വര്‍ഷത്തിനിടെ രാജ്യത്ത് 8 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെന്ന് വ്യക്തമാക്കിയെന്നും വ്യാജ വിവരണങ്ങള്‍ പ്രചരിപ്പിച്ചവരെ ഈ കണക്കുകള്‍ നിശബ്ദരാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

vachakam
vachakam
vachakam

'ഈ വ്യക്തികള്‍ നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങള്‍, രാജ്യത്തിന്റെ വികസനം എന്നിവയെ എതിര്‍ക്കുന്നു. അത് ഇപ്പോള്‍ തുറന്നുകാട്ടപ്പെടുന്നു. രാജ്യത്തെ പൗരന്മാര്‍ അവരുടെ ഗൂഢാലോചനകളെ തള്ളിക്കളയുകയാണ്,'' മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. 29400 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam