ദില്ലി: സുനിത കെജ്രിവാൾ ദില്ലി മുഖ്യമന്ത്രിയാകില്ലെന്ന് മദ്യനയകേസിൽ ജയിൽ മോചിതനായ ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേരില്ലെന്നും കെജ്രിവാളിനാണ് ദില്ലിയിലെ ജനങ്ങൾ വോട്ടു ചെയ്തത്. മുഖ്യമന്ത്രി സ്ഥാനത്ത് കെജ്രിവാൾ മതിയെന്നാണ് പാർട്ടിയുടെ ഔദ്യോഗിക തീരുമാനമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
അരവിന്ദ് കെജ്രിവാൾ രാത്രിയും പകലും ദില്ലിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ജോലി ചെയ്തത്. അതിനാൽ ജനങ്ങൾ വോട്ട് എനിക്കല്ല കെജ്രിവാളിനാണ് നല്കിയത്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് താനുണ്ടാവില്ല.
മദ്യനയകേസിലെ പല രേഖകളും ഇഡി മറച്ചു വച്ചാണ് നേതാക്കൾക്ക് ജാമ്യം നിഷേധിക്കുന്നതെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി.
കെജ്രിവാൾ ജയിലിൽ ആണെങ്കിലും മന്ത്രിമാരും എംഎൽഎമാരും ജനങ്ങൾക്കിടയിലേക്കിറങ്ങണം. അദ്ദേഹം കുറ്റാരോപിതൻ മാത്രമാണ്. കുറ്റവാളി അല്ല. കെജ്രിവാൾ രാജിവയ്ക്കണം എന്ന് ഭരണഘടനയിൽ ഒരു വ്യവസ്ഥയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്