നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസിലെ പ്രതി ബിഹാര്‍ ഉപമുഖ്യമന്ത്രിയോടൊത്ത് നില്‍ക്കുന്ന ചിത്രം പുറത്തുവിട്ട് ആര്‍ജെഡി

JUNE 21, 2024, 2:45 PM

പട്‌ന: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ പ്രധാന പ്രതിക്ക് ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ, മറ്റൊരു പ്രതിയായ അമിത് ആനന്ദ് ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയോടൊത്ത് നില്‍ക്കുന്ന ചിത്രം പുറത്തുവിട്ട് ആര്‍ജെഡി. മന്ത്രിയെ പ്രതികള്‍ അഭിനന്ദിക്കുകയാണെന്ന കുറിപ്പുമായാണ് എക്‌സില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.  

'പ്രതികളാല്‍ അഭിനന്ദിക്കപ്പെട്ട ശക്തനായ മന്ത്രി, അവരോടൊപ്പമുള്ള തന്റെ ഫോട്ടോകളെല്ലാം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് ഡിലീറ്റ് ചെയ്തു, പക്ഷേ വിഷമിക്കേണ്ട, അവയെല്ലാം ഞങ്ങളുടെ പക്കലുണ്ട്.' പോസ്റ്റില്‍ പറയുന്നു.

കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സിക്കന്ദര്‍ പ്രസാദ് യദുവേന്ദുവുമായി തേജസ്വിയുടെ അടുപ്പക്കാരനായ ഉദ്യോഗസ്ഥന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സിന്‍ഹ അവകാശപ്പെട്ടു.

vachakam
vachakam
vachakam

'തേജസ്വി യാദവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സിക്കന്ദറിന് പട്നയിലെയും മറ്റ് സ്ഥലങ്ങളിലെയും ഗസ്റ്റ് ഹൗസുകളില്‍ താമസസൗകര്യം ഒരുക്കിയിരുന്നു. സിക്കന്ദറിന് താമസസൗകര്യം ഒരുക്കുന്നതിനായി ബന്ധപ്പെട്ടവര്‍ക്ക് ഉദ്യോഗസ്ഥന്‍ അയച്ച സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ എന്റെ പക്കലുണ്ട്,' ഉപമുഖ്യമന്ത്രി പറഞ്ഞു. സന്ദേശങ്ങള്‍ അയച്ച മൊബൈല്‍ നമ്പര്‍ തന്റെ പക്കലുണ്ടെന്ന് സിന്‍ഹ അവകാശപ്പെട്ടു.

ഈ വിഷയം സമഗ്രമായി അന്വേഷിക്കേണ്ടതുണ്ടെന്നും ആര്‍ജെഡി നേതാവ് തേജസ്വി പ്രസാദ് എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മെയ് 5 ന് നടന്ന പരീക്ഷ റദ്ദാക്കണമെന്ന പ്രധാന ആവശ്യത്തില്‍ നിന്ന് 25 ലക്ഷം നീറ്റ് ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി നേതാവ് ശ്രമിക്കുന്നതെന്ന് ആര്‍ജെഡി ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam