ന്യൂഡെല്‍ഹി: 'വടക്ക്-തെക്ക് വിഭജനം എന്നൊന്നില്ലെ'ന്ന് ബിജെപി വക്താവ് ആര്‍പി സിംഗ്. ഡിഎംകെ എംപി സെന്തില്‍കുമാര്‍ അടുത്തിടെ നടത്തിയ ഗോമൂത്രല സംസ്ഥാന പരാമര്‍ശങ്ങളെക്കുറിച്ചും തെലങ്കാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട രേവന്ത് റെഡ്ഡിയുടെ ബിഹാര്‍ ഡിഎന്‍എ പരാമര്‍ശങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങള്‍ ഒരിക്കലും ഈ രീതിയില്‍ ചിന്തിക്കുന്നില്ല, ഒരു രാജ്യത്തിന് ഒരിക്കലും ഇങ്ങനെ ചിന്തിക്കാന്‍ കഴിയില്ല. കേരളത്തില്‍ നിന്നുള്ള ബ്രാഹ്‌മണര്‍ ബദരീനാഥില്‍ വന്ന് പൂജ നടത്തുന്നിടത്തോളം കാലം ഇത് സംഭവിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കും?' സിംഗ് പറഞ്ഞു.
''ബിജെപി ഇവിടെ ഉള്ളത് വരെ വടക്ക്-തെക്ക് വിഭജനം ഒരിക്കലും സംഭവിക്കില്ല,'' അദ്ദേഹം വ്യക്തമാക്കി. സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ആര്‍പി സിംഗ് കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്