മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സംയുക്ത പ്രകടനപത്രിക പുറത്തിറക്കും

JUNE 18, 2024, 7:23 PM

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്, ശിവസേന (യുബിടി), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ്ചന്ദ്ര പവാര്‍) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി (എംവിഎ) സംയുക്ത പ്രകടനപത്രിക പുറത്തിറക്കും. സീറ്റ് വിഭജന ഫോര്‍മുല പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രകടന പത്രിക പുറത്തിറക്കിയേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ എംവിഎ സംസ്ഥാനം ഭരിക്കുന്ന മഹായുതി സഖ്യത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 48 സീറ്റുകളില്‍ 30 സീറ്റുകളും എംവിഎ നേടിയെടുത്തു. ഇത് വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന് വലിയ പ്രതീക്ഷ നല്‍കുന്നു. തല്‍ഫലമായി, തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ മൂന്ന് പാര്‍ട്ടികളും തീരുമാനിച്ചു.

സഖ്യത്തിനായുള്ള സംയുക്ത പ്രകടനപത്രിക പഠിക്കാനും രൂപരേഖ തയ്യാറാക്കാനും എംവിഎ ഒരു പ്രകടനപത്രിക കമ്മിറ്റി രൂപീകരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ സമിതിക്ക് സഖ്യത്തിലെ എല്ലാ പാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉണ്ടായിരിക്കും. സമിതിയെ ആരു നയിക്കുമെന്നും എത്ര അംഗങ്ങള്‍ ഉണ്ടായിരിക്കുമെന്നും ഇതുവരെ വ്യക്തമായിട്ടില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഈ പ്രകടനപത്രികയില്‍ പ്രധാനമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

vachakam
vachakam
vachakam

കഴിഞ്ഞ വാരാന്ത്യത്തില്‍, എംവിഎ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി, ആഗതമായിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.

വാര്‍ത്താ സമ്മേളനത്തിന് മുമ്പ് എംവിഎയുടെ ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്നു. സംസ്ഥാന നിയമസഭയില്‍ ഉന്നയിക്കേണ്ട വിഷയങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. സീറ്റ് വിഭജന ഫോര്‍മുലയും യോഗത്തില്‍ ചര്‍ച്ചയായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam