മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ബരാമതിയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാറിനെ എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
അജിത് പവാറിൻ്റെ ബന്ധുവും ശരദ് പവാറിൻ്റെ മകളുമായ സുപ്രിയ സുലെയ്‌ക്കെതിരെയാണ് സുനേത്ര പവാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുക.
എൻസിപി നേതാവ് സുനിൽ തത്കരെയാണ് ബാരാമതി ലോക്സഭാ മണ്ഡലത്തിൽ നിന്ന് സുനേത്ര അജിത് പവാറിനെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മത്സരം കേവലം കുടുംബ വഴക്കിനെക്കാൾ 'പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലിൻ്റെ' പ്രതീകമാണെന്ന് തത്കരെ പറഞ്ഞു. ബാരാമതിയിലെ വോട്ടർമാരുടെയും പാർട്ടി അംഗങ്ങളുടെയും അഭിപ്രായമറിഞ്ഞതിന് ശേഷമാണ് സുനേത്ര അജിത് പവാറിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്നും എൻസിപി നേതാവ് സുനിൽ തത്കരെ പറഞ്ഞു.
അതേസമയം ബാരാമതിയില്‍ സുനേത്ര തന്നെ വരണമെന്ന്പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു. മണ്ഡലത്തില്‍ സുനേത്ര നേരത്തെ തന്നെ സജീവമായിരുന്നു. ജനങ്ങളോടും ഇവിടെയും പാര്‍ട്ടി അംഗങ്ങളോടുമെല്ലാം ഇവര്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്