ഡൽഹി: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചു. മലയാള വിഭാഗത്തിൽ എഴുത്തുകാരൻ എൻ. പ്രഭാകരൻ രചിച്ച മായാമനുഷ്യർ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.
ജൂറി നിർദേശിച്ച പേരുകളിൽ മാറ്റമില്ലാതെയാണ് അവാർഡ് പ്രഖ്യാപിച്ചതെന്ന് സാഹിത്യ അക്കാദമി അറിയിച്ചു. അവസാന നിമിഷം പ്രഖ്യാപനം മാറ്റിവച്ചതിനെ തുടർന്ന് നേരത്തെ വിവാദവും ഉയർന്നിരുന്നു.
രാജ്യത്തെ 24 ഇന്ത്യൻ ഭാഷകളിലേക്കുള്ള സാഹിത്യ അക്കാദമി അവാർഡുകളാണ് ഒരുമിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്ന് എൻ. പ്രഭാകരന്റെ ‘മായാമനുഷ്യർ’ പുരസ്കാരത്തിന് തെരഞ്ഞെടുത്തതായി നേരത്തെ തന്നെ വിവരം പുറത്തുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
