ഭാര്യയെ ഫോണിൽ ശല്യപ്പെടുത്തിയെന്ന ആരോപണം; കൊല്ലത്ത് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

MARCH 16, 2026, 5:20 AM

കൊല്ലം: ഭാര്യയെ ഫോണിലൂടെ നിരന്തരം വിളിക്കുകയും സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചു യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ദിലീപ് (42) ആണ് മരിച്ചത്. സംഭവത്തിൽ വരുണ്‍ (30), ഭാര്യ സോന എന്നിവരെ പാരിപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.

അതേസമയം വേളമാനൂർ സ്വദേശിനിയായ യുവതിയെ ദിലീപ് ഫോണിലൂടെ നിരന്തരം മെസേജുകൾ അയച്ച് ശല്യപ്പെടുത്തിയതായി ആരോപണമുണ്ട്. ഇതിനെക്കുറിച്ച് യുവതി ഭർത്താവായ വരുണിനോട് പറഞ്ഞതിനെ തുടർന്ന് ദിലീപിനെ സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തുകയായിരുന്നു.

വരുണിന്റെ സുഹൃത്ത് വാടകയ്ക്ക് താമസിക്കുന്ന ഉളിയനാട് പ്രദേശത്തെ വീടിന് സമീപത്തേക്കാണ് ദിലീപിനെ എത്തിച്ചത്. അവിടെ വച്ച് ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ മർദനം നടക്കുകയും തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയും ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam