ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

JUNE 23, 2026, 11:00 PM

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിന്‍ഹയെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിന്‍ഹയ്ക്ക് ഭരണപരമായ ദീർഘാനുഭവമുണ്ട്.

ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും ബിശ്വനാഥ് സിന്‍ഹ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്റ്റോർ പർച്ചേസ് വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി, റീബിൽഡ് കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ അധിക ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു. ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയായിരിക്കെയാണ് ധനകാര്യവകുപ്പിലേക്ക് അദ്ദേഹത്തെ നിയമിച്ചത്.

കേരളത്തിൽ കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിൽ ജില്ലാ കളക്ടറായും ബിശ്വനാഥ് സിന്‍ഹ പ്രവർത്തിച്ചിട്ടുണ്ട്. ബിഹാർ സ്വദേശിയായ അദ്ദേഹം ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്.

vachakam
vachakam
vachakam

ടെക്സ്റ്റൈൽസ് ഡയറക്ടർ, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജിംഗ് ഡയറക്ടർ, പൊതുമരാമത്ത്-കായിക വകുപ്പുകളിൽ ഡെപ്യൂട്ടി ഡയറക്ടർ, സെക്രട്ടറി, ഡൽഹി കേരള ഹൗസിൽ അഡീഷണൽ റെസിഡന്റ് കമ്മീഷണർ, പരിസ്ഥിതി-വനം മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി, ഫിനാൻസ്, എസ്‌സി/എസ്‌ടി ക്ഷേമം, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറി എന്നിങ്ങനെ വിവിധ തസ്തികകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam