മധ്യപ്രദേശ് പിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കമല്‍നാഥ്; പകരക്കാരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും

DECEMBER 7, 2023, 8:34 PM

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രാജിവെച്ചു. ചൊവ്വാഴ്ച ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും കമല്‍നാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഈ കൂടിക്കാഴ്ചകളില്‍ പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കാന്‍ കമല്‍നാഥിനോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരുന്നു. പുതിയ പിസിസി അധ്യക്ഷനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനിക്കും.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ജെഡിയു നേതാവ് നിതീഷ് കുമാര്‍ എന്നിവരുള്‍പ്പെടെ പ്രതിപക്ഷ കക്ഷിയിലെ നിരവധി നേതാക്കള്‍ക്കെതിരെ കമല്‍നാഥ് നടത്തിയ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വവും അസ്വസ്ഥരായിരുന്നു.

vachakam
vachakam
vachakam

മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളില്‍ 163 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് 66 സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം, ഫലങ്ങളില്‍ നിരാശപ്പെടരുതെന്ന് കമല്‍നാഥ് പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി വീണ്ടും സംഘടിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സജ്ജരാകാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam