ഡെല്‍ഹി മദ്യ അഴിമതി: ആംആദ്മി ഓഫീസിനു മുന്നില്‍ ബിജെപിയുടെ വന്‍ പ്രതിഷേധം

FEBRUARY 4, 2023, 4:21 PM

ന്യൂഡെല്‍ഹി: ഡെല്‍ഹി മദ്യ നയ അഴിമതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് എഎപി ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധവുമായി ബിജെപി. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. 

മദ്യ നയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ബിജെപി സമരം ശക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി കെജ്രിവാളിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് കുറ്റപത്രമെന്ന് ബിജെപി ആരോപിക്കുന്നു.

ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം വിവാദ മദ്യ നയം എഎപി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. മദ്യ നയ അഴിമതിയിലൂടെ ലഭിച്ച 100 കോടി രൂപ ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എഎപി ഉപയോഗിച്ചെന്നാണ് ഇഡി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തില്‍ പറയുന്നത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam