കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകമെന്ന് സീതാറാം യെച്ചൂരി

JUNE 18, 2024, 10:31 PM

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഐഎമ്മിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകമാണെന്നാണ് യെച്ചൂരിയുടെ വിലയിരുത്തല്‍. സിപിഐഎം ദേശീയ തലത്തിലെ അവലോകന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം ഉണ്ടായത്. 

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ഗൗരവതരമായ തിരുത്തല്‍ നടപടികളിലേക്ക് കടക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു. പാര്‍ട്ടി വോട്ടുകള്‍ ഉള്‍പ്പെടെ ചോര്‍ന്നെന്ന വിലയിരുത്തലുകള്‍ സിപിഐഎം സെക്രട്ടറിയേറ്റ് നടത്തിയതിന് പിന്നാലെയാണ് അവലോകന റിപ്പോര്‍ട്ട്. ഈഴവ വോട്ടുകള്‍ ചോര്‍ന്നെന്നും ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകള്‍ പാര്‍ട്ടിയ്ക്ക് അനുകൂലമായ വിധത്തില്‍ വന്നില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിനോടകം വിലയിരുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam