ഭരണം നീറ്റാക്കാന്‍ സര്‍ക്കാരിന് സിപിഎമ്മിന്റെ തിരുത്തല്‍

JUNE 21, 2024, 6:35 AM

തിരുവനന്തപുരം: സര്‍ക്കാരിന് സിപിഎമ്മിന്റെ തിരുത്തല്‍. തിരഞ്ഞെടുപ്പ് പരാജയത്തിന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും കാരണമാണെന്ന സിപിഎം സംസ്ഥാനസമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരുത്തല്‍ നടപടിക്ക് തീരുമാനം. എങ്ങനെ തിരുത്തണമെന്ന് സിപിഎം നിശ്ചയിക്കും. ഇതിനായി സംസ്ഥാനസെക്രട്ടേറിയറ്റ് കര്‍മരേഖ തയ്യാറാക്കി സര്‍ക്കാരിന് നല്‍കും.

സാധാരണ ജനങ്ങളുടെ ആവശ്യത്തിനും പ്രശ്‌നങ്ങള്‍ക്കും ഊന്നല്‍ നല്‍കി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് മുന്‍ഗണന നിശ്ചയിക്കാനാണ് പാര്‍ട്ടി തീരുമാനം. ജനങ്ങളെ മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സമ്മതിച്ചു. രണ്ട് രീതിയിലുള്ള പ്രവര്‍ത്തന പദ്ധതിയാണ് സിപിഎം തയ്യാറാക്കുന്നത്. ഒന്ന് സംഘടനാ തലത്തിലും രണ്ടാമത്തെത് സര്‍ക്കാര്‍ തലത്തിലും നടപ്പാക്കേണ്ടതാണ്.

സാമ്പത്തിക പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് ജനക്ഷേമസര്‍ക്കാരായി മാറാനുള്ള കര്‍മരേഖയാണ് സെക്രട്ടേറിയറ്റ് തയ്യാറാക്കുന്നത്. ക്ഷേമ പെന്‍ഷന്റെയും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യത്തിന്റെയും കുടിശിക തീര്‍ക്കലിനാകും മുന്‍ഗണന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam