ന്യൂഡെല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രഖ്യാപനം വരാനിരിക്കെ ഈ സംസ്ഥാനങ്ങളിലേക്കുള്ള കേന്ദ്ര നിരീക്ഷകരുടെ പേരുകള്‍ ബിജെപി വെള്ളിയാഴ്ച പ്രഖ്യാപിക്കും. നിരീക്ഷകര്‍ ഓരോ സംസ്ഥാനത്തും നിയമസഭാ കക്ഷി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും.
കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്ത മുഖ്യമന്ത്രിമാരെ സംബന്ധിച്ച വിശദമായ ചര്‍ച്ചയ്ക്കും ആശയവിനിമയത്തിനും ഈ യോഗങ്ങള്‍ വഴിയൊരുക്കും. ഈ യോഗങ്ങള്‍ ചേരുന്നതിനൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ തുടര്‍ച്ചയായ കൂടിക്കാഴ്ചകളും നടക്കും.
മൂന്ന് സംസ്ഥാനങ്ങളിലെയും നിരീക്ഷകരുടെ പേര് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു. ഭാവി മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്ന, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അവര്‍ അതാത് സംസ്ഥാനങ്ങളിലേക്ക് പോകും.
മുഖ്യമന്ത്രിമാരെ സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും മൂന്ന് മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടി സാമൂഹിക, പ്രാദേശിക, ഭരണ, സംഘടനാ താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്