2.3 മില്യൻ പുതിയ ഉത്തേജക ചെക്കുകൾ അയച്ചു കഴിഞ്ഞു

JUNE 10, 2021, 4:49 PM

പുതിയ ഉത്തേജക ചെക്കുകൾ 2.3 മില്യൻ അയച്ചു കഴിഞ്ഞു. അതിലൂടെ $ 4 .2 ബില്യൻ കൈകളിൽ എത്തും അമേരിക്കൻ ജനങ്ങൾക്ക് $ 1400 വീതം ഒരാൾക്ക് ലഭിക്കും. അതിനൊപ്പം അർഹരായ ആശ്രിതർക്ക് ഒരാൾക്ക് വീതം $ 1400 കൂടി ലഭിക്കും. വരുമാനത്തിന്റെ തോതനുസരിച്ചാണ് സഹായ ധനം ലഭിക്കുന്നത്. 2020 ലെ നികുതി അടവ് കഴിഞ്ഞവർക്ക് കൂടി ഈ അവസരത്തിൽ സഹായം ലഭിക്കും. നേരിട്ടുള്ള സഹായം എത്തി ചേരുമെന്ന് ഗവൺമെന്റ് ബുധനാഴ്ച അറിയിച്ചു.

ഇതിനകം ഉള്ള സഹായങ്ങൾ ഒന്നും ലഭിക്കാത്തവർക്ക്, ഫെഡറൽ നികുതി റിട്ടേൺ സമർപ്പിക്കുന്നത് വഴി ലഭിക്കും. റവന്യു വകുപ്പ് ഇതിനു മുൻപ് സഹായം കിട്ടാതെ പോയവർക്ക് എല്ലാം തിരഞ്ഞു പിടിച്ചു എല്ലാ ആഴ്ചയിലും ചെക്കുകൾ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് വേഗത്തിൽ ആദ്യത്തെയും, രണ്ടാമത്തേയുംഫെഡറൽ ഉത്തേജക ചെക്കുകൾ കിട്ടാത്തവർക്ക് കിട്ടുമെന്ന് ഉറപ്പു വരുത്തും.

സാധാരണ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവരാണ് ഭവന രഹിതരും, ഗ്രാമങ്ങളിലെ പാവപ്പെട്ടവരും. അവർ ഇപ്പോൾ ഈ വർഷം റിട്ടേൺ ഫയൽ ചെയ്യുമെന്ന് അറിയിക്കുന്നു, ഉത്തേജക ചെക്കുകൾ ലഭിക്കുന്നതിന് വേണ്ടി. അത് വഴി റവന്യു വകുപ്പിന് ബോധ്യമാകും മറ്റ് എന്തെങ്കിലും കൂടി സഹായത്തിന് നിങ്ങൾക്ക് അർഹതയുണ്ടോ എന്ന്. ആശ്രിതരായ കുട്ടികൾക്കുള്ള സഹായ ചെക്കുകൾ, അക്കൂട്ടത്തിൽ ഉൾപ്പെടും. നികുതി റിട്ടേൺ തയ്യാറാക്കാൻ ഫീസുകൾ ഒന്നും താഴ്ന്ന വരുമാനക്കാർ കൊടുക്കേണ്ടതില്ല, റവന്യു വകുപ്പിനെ സമീപിച്ചാൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam