ടി.കെ. ബാലൻ നിര്യാതനായി

MARCH 19, 2024, 11:07 AM

കൊച്ചി: സരോപ്ലാസ്റ്റ് പി.വി.സി ഇൻഡസ്ട്രി സ്ഥാപക ഉടമയും പ്രമുഖ വ്യവസായിയുമായ ടി.കെ. ബാലൻ (85) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ.

തൊടുപുഴ തുണ്ടത്തിൽ കുടുംബാംഗമാണ്. ടി.എസ്.കൃഷ്ണന്റെയും കുട്ടിയമ്മയുടെയും മകനായ ടി.കെ. ബാലൻ 1961ൽ മണിപാലിൽ നിന്നും സിവിൽ എൻജിനിയറിംഗിൽ ബിരുദം നേടി. കെ.എസ്.ഇ.ബിയിൽ ജോലി ചെയ്യവേ അച്ഛന്റെ മരണശേഷം കുടുംബ ബിസിനസ് ആയ സരോജം ഓയിൽ മിൽസ് ഏറ്റെടുത്ത് നടത്തി. മില്ലിനോട് ചേർന്ന ഷെഡിൽ 1974ൽ സരോപ്ലാസ്റ്റ് പി.വി.സി. ഉത്പാദന കമ്പനി തുടങ്ങി. പിന്നീട് തൊടുപുഴ, മൂവാറ്റുപുഴ, ആലുവ, മംഗലാപുരം, കിൻഫ്ര പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ കമ്പനി സ്ഥാപിച്ചു. പി.വി.സി പൈപ്പ് കൂടാതെ വാട്ടർ ടാങ്കുകൾ, പ്ലംബിംഗ് ഫിറ്റിംഗ്‌സുകൾ, ഹോസുകൾ തുടങ്ങിയവ നിർമ്മിച്ചു.

തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ, ഓൾ കേരള പൈപ്പ് മാനുഫാക്‌ചേർസ് അസോസിയേഷൻ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി കാക്കനാട് രാജഗിരി വാലി ഹീരാ വാസ്തുഗ്രാമിൽ വിശ്രമ ജീവിതം ആയിരുന്നു.

vachakam
vachakam
vachakam

ഭാര്യ: ശ്രീവള്ളി ബാലൻ.

മക്കൾ: അരുൺ ബാലൻ (സരോജ ഇൻഡസ്ട്രിസ്), ജിതിൻ ബാലൻ (ആർക്കിടെക്ട് ഓസ്‌ട്രേലിയ).

മരുമക്കൾ: രാഖി അരുൺ, രശ്മി ജിതിൻ.

vachakam
vachakam
vachakam



ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam