പീച്ചി/തൃശൂർ : ഐ.പി.സി പീച്ചി സെന്റർ സ്ഥാപകനും പ്രമുഖ സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ കെ.ഒ. വർഗീസ് (പീച്ചി മാസ്റ്റർ 93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൈസ്‌കൂൾ അധ്യാപകനായി സേവനമനുഷ്ഠിക്കവെ തന്നെ സുവിശേഷവേലയിൽ സജീവമായ അദ്ദേഹം, കേരളത്തിലുടനീളം അനേകം സഭകൾ സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
38 വർഷക്കാലം ഐ.പി.സി പീച്ചി സെന്ററിന്റെ സെന്റർ പാസ്റ്ററായി ശുശ്രൂഷ അനുഷ്ഠിച്ച അദ്ദേഹം, മികച്ച ഒരു ബൈബിൾ കോളേജ് അധ്യാപകൻ കൂടിയായിരുന്നു. ആത്മീയ മണ്ഡലത്തിലെ സ്തുത്യർഹമായ സേവനങ്ങൾ പരിഗണിച്ച് വിശ്വാസസമൂഹം അദ്ദേഹത്തെ ആദരവോടെ 'പീച്ചി മാസ്റ്റർ' എന്ന് വിളിച്ച്‌പോന്നു.
ഭാര്യ: റേച്ചൽ വർഗീസ്.
മക്കൾ: പാസ്റ്റർ കെ.വി. ജോസ് (ഐ.പി.സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), എൽസി തോമസ് (മൈസൂർ), മേരി ഏലിയാസ് (തിരുവല്ല), പരേതനായ കെ.വി. എബ്രഹാം.
മരുമക്കൾ: ഷൈനി ജോസ് (ബാംഗ്ലൂർ), പാസ്റ്റർ ഒ.ടി. തോമസ് (മൈസൂർ), പാസ്റ്റർ എൻ.എസ്. ഏലിയാസ് (ഐ.പി.സി വള്ളംകുളം ശുശ്രൂഷകൻ), മിനി എബ്രഹാം (ബാംഗ്ലൂർ).
സംസ്‌കാര ശുശ്രൂഷകൾ മാർച്ച് 21 ശനിയാഴ്ച രാവിലെ 8 മണിക്ക് പീച്ചിയിലുള്ള സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് കണ്ണാറ സെമിത്തേരിയിൽ സംസ്‌കാരം നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി,
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്