ന്യുയോർക്ക്: ലോങ്ങ് ഐലൻഡിൽ വളരെക്കാലമായി താമസിക്കുന്നതും, ന്യൂയോർക്ക് മലയാളി സമൂഹത്തിൽ നിറസാന്നിധ്യവുമായ സഹൃദയൻ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും ഏക പുത്രൻ സമീർ സഹൃദയൻ (35) നിര്യാതനായി.
പൊതുദർശനം : ഏപ്രിൽ 9 വ്യായാഴ്ച വൈകിട്ട് 3 മുതൽ 8.00 വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ (2175 Jericho Tpke ,New Hyde Park , NY 11044). ഏപ്രിൽ 10 വെള്ളി, രാവിലെ 11:30 മുതൽ 8.00 വരെയും അതിന് ശേഷം 12 മണിക്ക് ക്രിമിനേഷൻ .ലോങ്ങ് ഐലൻഡ് സെമിറ്ററിയിൽ (91 Eads St. West Babylon , NY 11704).
മാവേലിക്കരയിലെ പ്രസിദ്ധ കുടുംബം ആയ കലക്കാട് ഗംഗാധര പണിക്കരുടെ കൊച്ചുമകൻ ആണ് സമീർ. ന്യൂയോർക്കിലെ ശ്രീനാരായണാ അസോസിയേഷന്റെ പ്രസിഡന്റായും ട്രസ്റ്റീ ചെയർ ആയും നിരവധി തവണ കമ്മിറ്റി മെമ്പറയായും, KHNA യുടെ കമ്മിറ്റി മെമ്പറും ഇപ്പൊഴത്തെ ഓഡിറ്റർ ആയും പ്രവർത്തിക്കുന്ന സഹൃദയൻ പണിക്കർ മഹിമയിലും NBAയിലും, മലയാളി സമൂഹത്തിലും നിറസാന്നിധ്യമാണ്.
ന്യൂയോർക്കിലെ ശ്രീ ശ്രീനാരായണാ അസോസിയേഷൻ, മഹിമ, NBA, ഫൊക്കാന തുടങ്ങി നിരവധി സഘടനകൾ സമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
