കുറവിലങ്ങാട് : മുട്ടപ്പള്ളിൽ പരേതനായ എം. എം മാണിയുടെ (മുട്ടപ്പള്ളിൽ സൂപ്പർ ബസാർ) ഭാര്യ മേരിക്കുട്ടി (84) നിര്യാതയായി. സംസ്കാരം ഏപ്രിൽ 9-)0 തീയതി വെള്ളിയാഴ്ച രാവിലെ 10:45 നു സ്വഭവനത്തിൽ ആരംഭിച്ചു, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മാർത്ത - മറിയം തീർഥാടന ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
പരേത, വൈക്കം - ചെമ്മനത്തുകര ഇടശ്ശേരിൽ കുടുംബാംഗമാണ്.
മക്കൾ: റോളി (റിട്ട. ലോക്കോ പൈലറ്റ്, സതേൺ റെയിൽവേ), റ്റോമി (മുട്ടപ്പിള്ളിൽ സൂപ്പർ ബസാർ, കുറവിലങ്ങാട്), ബെന്നി (എസ്.എം.സി.സി, മുൻ ചാപ്റ്റർ പ്രസിഡന്റ് -സെയിന്റ് തോമസ് സിറോ മലബാർ ഫൊറോനാ ഇടവക, ബ്രോങ്ക്സ് -ന്യൂ യോർക്ക്), മിനിമോൾ, സാബു (അബുദാബി), ആൻസി (ഓസ്ട്രിയ).
മരുമക്കൾ: ജയമോൾ ചൂരക്കുളം അമ്മഞ്ചേരി (റിട്ട. എച്ച്എം സെന്റ് ജോസഫ്സ് എൽപിഎസ് പടിഞ്ഞാറ്റുംഭാഗം), കുഞ്ഞുമോൾ തെന്നാട്ട് (പൈക്കാട്), മിനി പുന്നാംതടത്തിൽ കോഴാ (ന്യൂയോർക്ക് ), ജോയി പുന്നയ്ക്കൽ പൈക്കാട് (പുന്നയ്ക്കൽ ഗിഫ്റ്റ് സെന്റർ മരങ്ങാട്ടുപിള്ളി), മഞ്ജു മണിമുറിയിൽ തൃക്കൊടിത്താനം (യുകെ), സോണി ഇടക്കല്ലിൽ നെടുങ്കുന്നം (ഓസ്ട്രിയ).
പരേതയുടെ ആത്മശാന്തിക്കായി, ഏപ്രിൽ 11-)0 തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക്, ബ്രോങ്ക്സ് സൈന്റ്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1