ഫിലഡൽഫിയയിൽ നിര്യാതനായ ജോജോ ജോസഫ് തെള്ളിയിലിന്റെ സംസ്‌ക്കാരം ഏപ്രിൽ 24 ന് ബുധനാഴ്ച

APRIL 22, 2024, 12:39 AM

ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ നിര്യാതനായ ജോജോ ജോസഫ് തെള്ളിയിലിന്റെ (48) പൊതുദർശനവും, സംസ്‌കാര ശുശ്രൂഷകളും ഏപ്രിൽ 24 ന് ബുധനാഴ്ച വെൽഷ് റോഡിലുള്ള സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന പള്ളിയിൽ വച്ച് നടത്തപ്പെടും. (608 Welsh Rd, Philadelphia, PA 19115)

ആലപ്പുഴ പുതുക്കരി തെള്ളിയിൽ വീട്ടിൽ ജോസഫ് തോമസിന്റെയും ഗ്രേസമ്മ ജോസഫ്‌ന്റെയും മകനായി 1975 മെയ് 28 ന് ആലപ്പുഴ ജില്ലയിലെ പുതുക്കരിയിൽ ജനിച്ച ജോജോ സെന്റ് അലിസിയസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം 2009ൽ  അമേരിക്കയിലേക്ക് കുടിയേറി.

2013 ൽ  ഡാഫിന ഫ്രാൻസിസിനെ വിവാഹം കഴിച്ചു. നിയ, നേഹ, എന്നിവരാണ് മക്കൾ. ജിജിമോൾ കളപ്പറമ്പത്ത്  (ബാബു കളപ്പറമ്പത്ത്), സോജപ്പൻ ജോസഫ് (ബിന്ദു സോജപ്പൻ), സുമം ബെന്നി (ബെന്നി കൊല്ലത്തുപറമ്പിൽ) എന്നിവർ സഹോദരങ്ങളാണ്.

vachakam
vachakam
vachakam

പൊതുദർശനം: ഏപ്രിൽ 24 ന് ബുധനാഴ്ച രാവിലെ 8:00 മുതൽ ആരംഭിക്കും. 8:30 മുതൽ ഫൊറോന പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിലിൽ, റവ. ഫാ. ജോൺ മേലേപ്പുറം (വികാരി ജനറൽസെന്റ് തോമസ് സീറോ മലബാർ എപ്പാർക്കി, ഷിക്കാഗോ), റവ. ഫാ. ജോൺകുട്ടി ജോർജ് പുലിശ്ശേരി (ഫൊറോന വികാരിസെന്റ് ജോസഫ് സീറോ മലബാർ ഫൊറോന കാത്തലിക് ചർച്ച്, ഹൂസ്റ്റൺ) എന്നിവരുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും, സംസ്‌കാര ശുശ്രൂഷകളും നടക്കും.

അതിനെത്തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് റിസ്‌റക്ഷൻ സെമിത്തേരിയിൽ സംസ്‌കരിക്കും.  (Resurrection Cemetery,5201 Hulmeville Road, Bensalem, Pennsylvania 19020)


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam