ജോസ് ആന്റണിയുടെ പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും ഇന്ന് (ജൂൺ 8 ചൊവ്വാഴ്ച)

JUNE 9, 2026, 12:33 AM

ഡാളസ്: ടെക്‌സസിലെ ഫ്രിസ്‌കോയിൽ നിര്യാതനായ ഇരിഞ്ഞാലക്കുട മുല്ലക്കരി ജോസ് ആന്റണിയുടെ (55) പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും ഇന്ന് (ജൂൺ 8 ചൊവ്വാഴ്ച).

പരേതരായ ആന്റണി ജോണിന്റെയും ബേബി ആന്റണിയുടെയും മകനാണ്.

ഭാര്യ: ഉഷ ജോസ്. മക്കൾ: റിതു, റിയ ആന്റണി. സഹോദരങ്ങൾ: ജോർജ് ആന്റണി, അലക്‌സ് ആന്റണി.

vachakam
vachakam
vachakam

ദീർഘകാലമായി യുഎസിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം എന്റർപ്രൈസ് ടെക്‌നോളജി മേഖലയിൽ പ്രിൻസിപ്പൽ ആർക്കിടെക്റ്റായി ജോലി ചെയ്തുവരികയായിരുന്നു. മികച്ച ഒരു കായികപ്രേമിയും രാഷ്ട്രീയസാമൂഹിക വിഷയങ്ങളിൽ അഗാധമായ അറിവുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം.

പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും:

ജൂൺ 8 ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് ഫ്രിസ്‌കോയിലുള്ള ടറന്റൈൻ ജാക്‌സൺ മോറോ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home - Berkshire Chapel, 9073 Berkshire Drive, Frisco, TX 75033) പൊതുദർശനം ആരംഭിക്കും.

vachakam
vachakam
vachakam

തുടർന്ന് ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ഫ്രിസ്‌കോ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കാത്തലിക് ചർച്ചിൽ (Saint Francis of Assisi Catholic Church, Frisco) സംസ്‌കാര ശുശ്രൂഷകൾ നടക്കും.



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam