സനോജ് സ്റ്റീഫന്റെ പൊതുദർശനവും സംസ്‌കാരവും 2026 ജൂൺ 16, 18 തീയതികളിൽ

JUNE 12, 2026, 10:47 PM

കേരള സെന്റർ സ്ഥാപകൻ ഇലവുങ്കൽ സ്റ്റീഫന്റെയും ചിന്നമ്മയുടെയും മകനും അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് 'സത്ബീസ് ഇന്റർനാഷണൽ റിയൽറ്റി' യുടെ സീനിയർ വൈസ് പ്രസിഡന്റും ജനറൽ കൗൺസലുമായ സനോജ് സ്റ്റീഫൻ (51) നിര്യാതനായി.

2006 മുതൽ കമ്പനിയുടെ കോർപ്പറേറ്റ് ബ്രോക്കറേജ് ഓപ്പറേഷൻസിന്റെ സീനിയർ വൈസ് പ്രസിഡന്റായും ജനറൽ കൗൺസലായും പ്രവർത്തിച്ചുവരികയാണ്. കമ്പനിയുടെ ഫ്രാഞ്ചൈസി ലീഗൽ അഡൈ്വസറാണ്. 

സതബീസിൽ വരുന്നതിനു മുമ്പ് ലോ ഫേമായ 'ക്രാമർ ലെവിൻ നാഫ്താലിസ് & ഫ്രാങ്കൽ' ൽ കോർപ്പറേറ്റ് അറ്റോർണിയായിരുന്നു. 

vachakam
vachakam
vachakam

ന്യൂമാർക്ക് & കമ്പനി റിയൽ എസ്റ്റേറ്റ് Incയുടെ ജനറൽ കൗൺസിൽ ഓഫീസിലും മുൻപ് റെബൂൾ, മക്മുറെ, ഹെവിറ്റ്, മെയ്‌നാർഡ് & ക്രിസ്‌ററൽ എന്നറിയപ്പെടുന്ന റോപ്‌സ് & ഗ്രേ ലോ ഫേമിന്റെ ന്യൂയോർക്ക് ഓഫീസിൽ ജോലി ചെയ്തിട്ടുണ്ട്.

ന്യൂയോർക്ക് സ്‌റ്റേറ്റ് ബാർ അസോസിയേഷന്റെ കോർപ്പറേറ്റ് കൗൺസൽ സെക്ഷന ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. ഹ്യൂ ഒബ്രയാൻ യൂത്ത് ലീഡർഷിപ്പിന്റെ ബോർഡ് ഓഫ് ട്രസ്റ്റിയിലും ഗവേണിംഗ് ബോഡി അംഗമായും, 2015-16 കാലയളവിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും (Cum Laude) ബിരുദവും ഫോർധാം ലോ സ്‌കൂളിൽ നിന്നാണ് (J.D) ബിരുദം നേടിയത്.

vachakam
vachakam
vachakam

ഭാര്യ: ജോമിഷ (അറ്റോർണി, ഡൗർട്ട്മൗത്ത് കോളേജ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫോർ സ്ട്രാറ്റജി & സ്‌പെഷ്യൽ കൗൺസൽ ടു ദി പ്രസിഡന്റാണ്).

മക്കൾ: ബെയ്‌ലി സ്റ്റീഫൻ, കോണർ സ്റ്റീഫൻ.

സഹോദരങ്ങൾ: ഡെയ്‌സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ, കെന്നി പള്ളിപ്പറമ്പിൽ.

vachakam
vachakam
vachakam

പൊതുദർശനം: ജൂൺ 16 ചൊവ്വാഴ്ച വൈകിട്ട് 4 മുതൽ രാത്രി 8 വരെ, ജൂൺ 17 ബുധനാഴ്ച വൈകിട്ട് 4 മുതൽ രാത്രി 8വരെ: Fairchild Funeral Chapel, 1570 Northern Blvd, Manhasset, NewYork 11030

സംസ്‌കാര ശുശ്രൂഷ: ജൂൺ 18 വ്യാഴാഴ്ച രാവിലെ 9.45ന് St. Anastasis Church, 45-14 245th St, Douglaston, NY 11362


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam