ന്യൂജേഴ്‌സി: അടിമാലി സ്വദേശികളും ന്യൂജേഴ്‌സിയിലെ കെൻഡൽ പാർക്ക് നിവാസികളുമായ ഷെമി അന്ത്രു-ജിഞ്ചു ഷെമി ദമ്പതികളുടെ മകൾ താന്യ ഷെമി (20) പെൻസിൽവേനിയയിൽ നിര്യാതയായി.
ഡെലവേർ യൂണിവേഴ്‌സിറ്റിയിലെ കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥിനിയായിരുന്നു താന്യ. പ്രസിഡൻഷ്യൽ സ്‌കോളർ എന്ന നിലയിൽ ശ്രദ്ധേയയായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദം ഷെമി സഹോദരനാണ്.
കഴിഞ്ഞ രണ്ട് ദിവസമായി മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഫിലാഡൽഫിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവേനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു താന്യ.
ആഗസ്റ്റ് 2 വെള്ളിയാഴ്ച ഹാമിൽടണിലുള്ള ഗ്രീൻവുഡ് സെമിത്തേരിയിൽ കബറടക്ക നടത്തി.
താന്യയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കാനും, സന്ദേശങ്ങൾ അയക്കാനും ആഗ്രഹിക്കുന്നവർ ഈ ഇമെയിലിൽ അയക്കാവുന്നതാണ്: [email protected]
മൊയ്തീൻ പുത്തൻചിറ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1